Tuesday, June 30, 2009

പുനര്‍ജന്മം

പറ്റുമെങ്കില്‍ ഒന്നുകൂടി പുനര്‍ജനിക്കണം. പിന്നിലേക്ക് പുനര്‍ജനിക്കാനാവുമോ എന്ന് അറിയണം. ആണെങ്കില്‍ ദൈവത്തിനാണെ, ഞാന്‍ ദാണ്ടേ, അന്ന് രാവിലത്തെ ജനനം ജനിക്കും.ഏത് രാവിലത്തേന്ന് അറിയാമോ? ഹക്കാമാക്ക ഉണ്ടാക്കിയ ആ ദിവസം രാവിലെ, ഒരു പത്ത് പത്തരക്ക് ജനിക്കണം. അല്ലെങ്കില്‍ വേണ്ട, അതിന്റെ തലേന്ന് നടന്ന ആ റിഹേര്‍സല്‍ ഉണ്ടല്ലോ, ആ അന്ന് മതി.
അതൊരു ദിവസമായിരുന്നു. കസറി എന്നൊക്കെ പറഞ്ഞാല്‍, തള്ളേ, എങ്ങിനെ പറഞ്ഞ് മനസ്സില്ലാക്കും? അത് പറഞ്ഞാല്‍ ഒന്നും തീരില്ല. അനുഭവിച്ചറിയണം. ചുമ്മാ അനുഭവിച്ചാപ്പോരാ, ഞങ്ങടെ കൂടെക്കിടന്ന് അങ്ങ് അങ്ങ് മെഴുകണം. അങ്ങ് അര്‍മാദിക്കണം. എന്നാലേ അറിയാന്‍ പറ്റുള്ളു, ഞങ്ങളോക്കെ എന്നാ മൈരാരുന്നു എന്നു.ഒരു തെറി എഴിതിയെന്ന് വെച്ച് ആരും രോഷം കത്തിക്കണ്ട, അത് ഇപ്പൊ, അങ്ങ്നിനെ മാത്രമേ പറയാന്‍ പറ്റൂ.
സീന്‍ -1
ഇത്തിയുടെ വീടിന്റെ ഹാള്‍. (അല്ലേ?)
അടിക്കളയിലുള്ള സകല സാമഗ്രികളും റെഡി. കുട്ട, വട്ടി, തവി, സ്പൂണ്‍, മൊന്ത, ചരുവം വലുത്, ചരുവം ചെറുത്, പുട്ടൂറ്റി, ചിരവ, കടിംഗ് ബോര്‍ഡ്, മുരിങ്ങക്ക, അയ്യോ മറന്നു, തൂത്തുവാരി, എല്ലാ ഐറ്റങ്ങളും നിരന്നു.
കാര്യമെന്താണ്, ഞങ്ങള്‍ കഞ്ഞീം കറീം കളിക്കാന്‍ വന്നതല്ല, ഹക്കാമാക്കാ, അതേന്ന്, ഹക്കാമാക്ക. അതെന്താണ് എന്നു ചോദിക്കക്കല്ലേ, അതാണ് ഹക്കാമാക്കാ കിച്ചണ്‍ ഓര്‍ക്കസ്ട്ര. ശ്ശെടാ ഞങ്ങടെ ഒരു കാര്യമേ!
സ്റ്റേജില്‍ ഞങ്ങള്‍ എല്ലാം സെറ്റ് ചെയ്യുകയാണ്.
നാളെ ഞങ്ങള്‍ക്ക് ഓണപ്പരിപാടിയാണ്. സ്ഥലം അള്ളാച്ചിയുടെ ഹോസ്പിറ്റല്‍ കെട്ടിടം, രായന്‍ ഡോക്ടറിന്റെ ആശൂത്രി, ലേഡീസ് ഹോസ്റ്റല്‍- എങ്ങിനെ വേണമെങ്കിലും വിളിച്ചുകൊള്ളു, അതൊന്നും ഞങ്ങളെ ബാധിക്കൂല്ല.
ഞങ്ങളൊരിത്തിരി അത്തപ്പൂവിടുമെന്ന് പറഞ്ഞപ്പോള്‍ ആലപ്പുഴക്ക് പോയവരും ഞങ്ങടെ നാട്ടില്‍ ഉണ്ടേ. ഞങ്ങക്ക് അതൊക്കെ മത്തായി പറഞ്ഞപോലെയാണ്.
അങ്ങിനെ ഞങ്ങള്‍ ഇത്തീടെ വീട്ടില്‍ സെറ്റിട്ടു. ഒരു ഗാനമേളക്കുള്ള സെറ്റപ്പാണ്. ഹക്കാമാക്കാ!
പാട്ട്: പ്രായം നമ്മില്‍ മോഹം നല്‍കി, പ്രേമം നെഞ്ചില്‍ രാഗം നല്‍കി.
പാടുന്നവര്‍: അനു (ഗായകന്‍) സുമി (ഗായിക)
കേമറ: പുട്ടുറ്റി - ബിബി
ലൈറ്റ്: തൂത്തുവാരി - ഫെബി.
ജാസ്: മുരിങ്ങക്ക - ബാബു
തബല: ഇത്തീടെ ചരുവം ചെറുത് - ഷാലി
റിഹേര്‍സല്‍ തുടങ്ങി, പാട്ട് ഓണാക്കുന്നു, ഞാനും സുമിയും പാടിത്തുടങ്ങുന്നു, കേമറയുമായി ബിബിയും ഫെബിയും വരുന്നു, ബാ‍ബു മുരിങ്ങക്കാ-ജാസ് തകര്‍ക്കുന്നു, ഷാലി ചരുവം തബലയാക്കുന്നു - സംഗതി ഉഷാര്‍!

സീന്‍ -2
അടുത്ത ഗാനം. ചിത്രം: ഖുഷി. പാട്ട്: മേഖം കറുക്കുത്, മിന്നല്‍ സിരിക്കുത്...
ഞാനും പൊന്നും ചേര്‍ന്ന് ആലപിക്കും. പക്ഷേ ഒരു പ്രശ്നം?
പാട്ട് തുടങ്ങുമ്പോള്‍ ഒരു വലിയ കല്ല് വെള്ളത്തിലേക്കിടുന്ന ശബ്ദമുണ്ട്, അതിനെന്ത് ചെയ്യും?
ഞങ്ങളെല്ലാവരും തലപുകഞ്ഞാലോചിച്ചു. ഒരു ഐഡിയയും കിട്ടുന്നില്ല.
ആ ശബ്ദം കറക്ടായിട്ട് കിട്ടിയില്ലെങ്കില്‍ ഹക്കാമാക്ക ശരിയാവില്ല.
അപ്പൊഴാണ് ബിബിയെക്കണ്ടത്. കല്ലിന്റെ അത്രയും കനം വരില്ലെങ്കിലും ഇതു പോതും. ഈ ഐഡിയ കൊണ്ടുവന്നവരെ നമിച്ചേ! അങ്ങിനെ ബിബിയെ പൊക്കിയെടുത്ത് വെള്ളത്തില്‍ ഇടുന്നു, മാച്ചാവുന്നു, പാട്ട് റിഹേര്‍സ് ചെയ്യുന്നു - സംഗതി ഉഷാര്‍.
ഇത്ര കഷ്ടപ്പെട്ട് ഒരു റിഹേര്‍സല്‍ ഞങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.
അതിന്റെ ഫലവും കണ്ടു.
എന്നും മനസില്‍ തങ്ങി നിന്‍ല്‍കുന്ന ഒരു പരിപാടി ആയി ഹക്കാമാക്കാ!
എനിക്ക് അന്ന് ജനിക്കണം.
രാവിലെ പല്ല് തേക്കാഞ്ഞ,
തിരുവല്ലക്ക് പോകുമ്പോള്‍ ഷാലിയെക്കോണ്ട് ആട്ടോറിക്ഷക്ക് പൈസകൊടുപ്പിക്കുന്ന,
ബാ‍ബുവിന്റെ കൈയ്യില്‍ നിന്നും കടം മേടിക്കുന്ന,
കേള്‍ക്കാന്‍ siblings ഉണ്ടെങ്കില്‍ എന്ത് പോട്ടത്തരവും തമാശയാക്കിയ
“ചിരിച്ചോണ്ട് വാ നര്‍സേ“ എന്ന് പാടിയ
ജലീല് ഭായിക്ക് ജെറി എന്ന പേരിട്ട
ആ അനുവായി ജനിക്കണം.

No comments:

Post a Comment