Saturday, July 25, 2009

Murukan Kaattakkada Kavithakal

Murukan Kaattakkada Kavithakal



Powered by eSnips.com

Tuesday, July 21, 2009

തിരനോട്ടം...ഒരു പുതിയ ശത്രുവും...

ഷാലിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ ഷാലിയോടോ ഷാലി എന്നോടോ ഇന്നുവരെ ഒരു ബന്ധത്തിന്റെ കാര്യവും പറഞ്ഞിട്ടുമില്ല. 20 വര്‍ഷത്തെ ചെറിയ പരിചയം, അത്രയുള്ളു ഞങ്ങള്‍ തമ്മില്‍. ഇപ്പോഴും അത് തുടരുന്നു.10 വര്‍ഷം ഞങ്ങള്‍ ഒരേ ക്ലാ‍സ്സില്‍ പഠിച്ചു, ക്ലാസ്സ് കഴിഞ്ഞ് ഒന്നിച്ച് നടന്നു വീട്ടിലേക്ക്...സ്കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത കൂട്ടുകാരികളില്‍ ആദ്യം ഷാലിയുടെ പേര്‍ വെക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല. കോളജിലെത്തിയപ്പോഴേക്കും ഷാലി എന്നെ സംബന്ധിച്ചിടത്തോളം സെക്കന്റ് ഗ്രൂപ്പിലെ ഒരു പരിചയക്കാരിമാത്രമായിരുന്നു, ഞാന്‍ ഫസ്റ്റ് ഗ്രൂപ്പിലും. കലാലയത്തിനുപുറത്ത് ഞങ്ങള്‍ പഴയ കൂട്ടുകാരായിത്തന്നെ നിലകൊണ്ടു. ഒരുപാട് രഹസ്യങ്ങളോ, മറക്കാനാവാത്ത സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ കൈമാറിയിരുന്നില്ലെങ്കിലും എന്റെ ചലനങ്ങളും ചര്യകളും ഷാലിയുമായി മാത്രം ബന്ധപ്പെട്ടതായി. ഞാനും ഷാലിയും...ഇതനപ്പുറത്തേക്ക് എന്റെ കുട്ടിക്കാലത്തെ എനിക്ക് കൊണ്ട്പോകാന്‍ കഴിയുന്നില്ല. ഇന്നും, എനിക്കറിയാത്ത ഒരു വൈകാരികത ഷാലിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.
ഷാലിക്ക് എന്നെ നന്നായി അറിയാം എന്നത് എന്റെ ഒരു തെറ്റിദ്ധാരണയാണോ എന്ന് എനിക്കറിയില്ല. വലിയ കാര്യങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ അധികം സംസാരിച്ചിട്ടില്ല. ഞാന്‍ ഒരുപാട് കള്ളം പറയുന്നതുകോണ്ട് തന്നെ ഞാന്‍ പറയുന്നത് ഷാലി അധികം വിശ്വസിച്ചിട്ടുമില്ല. ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് പറയുന്നതിലെ യുക്തി ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ ഒരുപാടുണ്ടായിരുന്നെങ്കിലും അത് സൂക്ഷിക്കുന്നതില്‍ ഷാലി വലിയ താത്പര്യം കാണിച്ച് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ മാത്രമായി ഷാലിയുടെ ഇന്നും ജീവിച്ചിരിക്കുന്ന ഷാലിയുടെ സ്കൂള്‍-ബന്ധു.
പില്‍കാലത്ത് സിബ്ലിംഗ്സിലൂടെ ഒരു പുതിയലോകം സമാഗതമായെങ്കിലും, അതിലൂടെ ഞങ്ങള്‍ എല്ലാവരും യഥാര്‍തഥില്‍ അതിലേക്ക് തന്നെ ചേരുകയായിരുന്നു. ഒരു പുതിയ കൂട്ടിനെ സ്വീകരിക്കാനോ മറ്റൊന്നിലേക്ക് ചേക്കേറാനോ ഞങ്ങളേക്കൊണ്ട് പറ്റാതെ വരികയും ചെയ്തു. കാലം അതിന്റെ വഴിക്ക് ഞങ്ങളെ നടത്തി. അറിഞ്ഞുകൊണ്ടോ, അറിയാതെയോ ഞങ്ങള്‍ കാലത്തിനെ കളിപ്പാട്ടങ്ങളായി...ചരട് പൊട്ടിയ മാലയിലെ മുത്ത് പോലെ ഒരോന്നും ഇളകിത്തെറിച്ചു.
ഇതിനൊക്കെ ഇടയില്‍ ആരൊക്കെ എന്തൊക്കെ ആയി എന്ന് ആരും അറിയാതെ വന്നു. എവിടെയോ ഷാലിയും സുഖമായി ജീവിക്കുന്നുണ്ട്ന്നുള്ള സത്യം അറിഞ്ഞ്കൊണ്ട് അകലെ മാറിനിന്നു.
ഇതിനൊക്കെ ആരെ കുറ്റം പറയും എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് എനിക്ക് ഒരു ശത്രുവിനെ കിട്ടിയത്. ഞാന്‍ ഒരിക്കല്‍ പോലും കാണാത്ത എന്റെ പുതിയ ശത്രു. ഹ ഹഹ് ഹ്ഹാ‍! എന്നെ ഒരു തുള്ളിപോലും നോവിക്കാത്ത ശത്രു.
ഞാന്‍ അതിന്റെ ത്രില്ലിലാണ്...
(തുടരും...)